എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ ഭർത്താവ് വായിക്കുവാൻസ്വന്തം ഭാര്യ എഴുതുന്നതെന്തെന്നാൽ ഏറെ പിരിശത്തിലു ചൊല്ലിടുന്നു വസ്സലാംഞങ്ങൾക്കെല്ലാം സുഖമാണിവിടെ എന്നു തന്നെ എഴുതീടട്ടെമറുനാട്ടിൽ നിങ്ങൾക്കും അതിലേറെ ക്ഷേമമാണെന്നു കരുതി സന്തോഷിക്കട്ടെ
എഴുതിയറിയിക്കാൻ കാര്യങ്ങൾ നൂറുണ്ട്എഴുതുകയല്ലാതെ വേറെന്തു വഴിയുണ്ട്
എൻ മിഴികൾ തൂകും കണ്ണുനീരതു കണ്ട്എൻ കരൾ വേദന കാണുവാനാരുണ്ട്
എങ്ങനെ ഞാൻ പറയുംഎല്ലാമോർത്ത് എന്നെന്നും ഞാൻ കരയും
ഈ കത്തിനു ഉടനടിയൊരു മറുപടി തന്നു സങ്കടം തീർത്തിടണേഇടക്കിടെ എന്നെയും ഓർത്തിടണേ
മധുവിധു നാളുകൾ മനസ്സിൽ കളിക്കുന്നുമദനക്കിനാവുകൾ മറോടണക്കുന്നുമലരണി രാത്രികൾ മഞ്ഞിൽ കുളിക്കുന്നുമണിയറക്കട്ടിലോ മാടി വിളിക്കുന്നു
എങ്ങിനെ ഞാനുറങ്ങും കിടന്നാലുംഎങ്ങിനെയുറക്കം വരും ഉറങ്ങ്യാലുംമധുവിധുവതിൻ പുതു പുതു സ്വപ്നം കണ്ടു ഞെട്ടി ഉണരുംതലയണ കൊണ്ട് കെട്ടിപ്പുണരും
രണ്ടോ നാലോ വർഷം മുൻപ് നിങ്ങൾ വന്ന്എട്ടോ പത്തോ നാളുകൾ മാത്രം വീട്ടിൽ നിന്ന്അതിലുണ്ടായൊരു കുഞ്ഞിനു മൂന്നു വയസ്സായിന്ന്അവനെന്നും ചോദിക്കും ബാപ്പായെവിടെയെന്ന്
ഓടിച്ചാടിക്കളിക്കും മോൻ ബാപ്പാനെ മാടി മാടി വിളിക്കുംഅതു കാണുമ്പോൾ ഉടഞ്ഞിടും ഇടനെഞ്ചു പിടഞ്ഞിടുംപൂക്കുഞ്ഞിപ്പൈതലല്ലേ ആ മുഖം കാണാൻ പൂതി നിങ്ങൾക്ക് ഇല്ലേ
അന്നു നാം മധുരം നുകർന്നോരീ മണിയറഇന്നു ഞാൻ പാർക്കും തടങ്ങൽ തടവറമണവാട്ടിയായ് വന്നു കയറിയോരീപ്പുരമനമോഹങ്ങൾ കൊന്നു കുഴിച്ചിട്ട കല്ലറ
കണ്ണീരിൻ പൂ വിരിഞ്ഞേ കദനക്കനലിൽഖൽബ് കത്തിക്കരിഞ്ഞേ കരകാണാതെകുടുങ്ങിടും നടുക്കടലിടുക്കിൽ ഞാൻ നീന്തി നീന്തിത്തുടിക്കുംഅങ്ങനെ ഞാൻ നീറി നീറി മരിക്കും
മധുരം നിറച്ചൊരെൻ മാംസപൂവൻ പഴംമറ്റാർക്കും തിന്നാൻ കൊടുക്കൂല്ലൊരിക്കലുംമരിക്കോളം ഈ നിധി കാക്കും ഞാനെങ്കിലുംമലക്കല്ല ഞാൻ പെണ്ണെന്നോർക്കേണം നിങ്ങളും
യൗവനത്തേൻ വഴിഞ്ഞേ പതിനേഴിന്റെ പൂവനപ്പൂ കൊഴിഞ്ഞേതാരുണ്യത്തിൽ കടഞ്ഞെടുത്ത പൊൻകുടമൊടുവിൽഞാൻ കാഴ്ച്ചപ്പണ്ടം മാത്രമായ്ഉഴിഞ്ഞിട്ട നേർച്ചക്കോഴി പോലെയായ്
അറബിപ്പൊൻ വിളയും മരുമണൽക്കാട്ടില്അകലെയബുദാബി ഗൾഫിന്റെ നാട്ടില്അദ്ധ്വാനിക്കും നിങ്ങൾ സൂര്യന്റെ ചോട്ടില്അനുഭവിക്കാൻ ഞാനും കുട്ടിയുമീ വീട്ടില്
ഞാനൊന്നു ചോദിക്കുന്നു ഈ കോലത്തില്എന്തിനു സമ്പാദിക്കുന്നുഒന്നുമില്ലെങ്കിലും തമ്മിൽ കണ്ടു കൊണ്ടു നമ്മൾരണ്ടുമൊരു പാത്രത്തിൽ ഉണ്ണാമല്ലോഒരു പായ് വിരിച്ചൊന്നിച്ചുറങ്ങാമല്ലോ
കത്തു വായിച്ചുടൻ കണ്ണുനീർ വാർക്കണ്ടകഴിഞ്ഞു പോയതിനി ഒന്നുമേ ഓർക്കണ്ടഖൽബിലെ കദനപ്പൂ മാല്യങ്ങൾ കോർക്കണ്ടകഴിവുള്ള കാലം കളഞ്ഞിനി തീർക്കണ്ട
യാത്രതിരിക്കുമല്ലോ എനിക്കാ മുഖം കണ്ടു മരിക്കാമല്ലൊനിങ്ങൾക്കായി തട്ടിക്കൊട്ടി കട്ടിലിട്ടു പട്ടു വിരിച്ചറയൊന്നൊരുക്കീടട്ടെ
തൽക്കാലം ഞാൻ കത്തു ചുരുക്കീടട്ടെ
Lyrics provided for personal reading, singing practice, and educational study.
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.