ഒരു പഴുത്തില കൂടി കൊഴിയുകയായ് കാറ്റിൽഒരു മഞ്ഞക്കിളിയുടെ തൂവൽ പോലെ (2)പ്രിയ തരു കഥയോർത്തു നിന്നുഇവളെന്റെ പ്രിയ പുത്രി ദുഃഖപുത്രി..(2)(ഒരു പഴുത്തില...)
ഒരു നാൾ തളിരായ് തുടുത്തുണർന്നുസൂര്യ കിരണങ്ങൾ കോരിക്കുടിച്ചു നിന്നു..(2)]സുഖകരമാം ആ താപമേറ്റു വാങ്ങിശിഖരത്തിൻ സിരകളിൽ ഒളി പകർന്നുമോഹങ്ങൾ മൊട്ടിട്ടുണർന്നുനെഞ്ചിൽ സ്നേഹം തുടി കൊട്ടി നിന്നു(ഒരു പഴുത്തില...)
എരിയും വെയിലിൻ നഖക്ഷതങ്ങൾശ്യാമ ഹരിതമാം മെയ്യിൽ മുറിവുകളായ് (2)ഇനിയവൾക്കാവില്ല സൂര്യതാപംമാതൃസിരകളിൽ ഏറ്റു പകർന്നു നൽകാൻതാഴില കാറ്റിലമർന്നുഇനി താവളമെവിടെഎവിടെ.. എവിടെ(ഒരു പഴുത്തില...)
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.