നീ തന്നെ ജീവിതം സന്ധ്യേ നീ തന്നെ മരണവും സന്ധ്യേനീ തന്നെ ഇരുളുന്നു നീ തന്നെ മറയുന്നുനീ തന്നെ നീ തന്നെ സന്ധ്യേ (2)
നിൻ കണ്ണിൽ നിറയുന്നു നിബിഡാന്ധകാരംനിൻ ചുണ്ടിലുറയുന്നു ഘന ശൈത്യഭാരംനിന്നിൽ പിറക്കുന്നു രാത്രികൾ പകലുകൾനിന്നിൽ മരിക്കുന്നു സന്ധ്യേപകലായ പകലൊക്കെ വറ്റിക്കഴിഞ്ഞിട്ടുംപതിവായി നീ വന്ന നാളിൽപിരിയാതെ ശുഭരാത്രി പറയാതെ കുന്നിന്റെചെരുവിൽ കിടന്നുവോ നമ്മൾ പിരിയാതെ ശുഭരാത്രി പറയാതെ കുന്നിന്റെചെരുവിൽ കിടന്നുവോ നമ്മൾ
പുണരാതെ ചുംബനം പകരാതെമഞ്ഞിന്റെ കുളിരിൽ കഴിഞ്ഞുവോ നമ്മൾവരുമെന്നു ചൊല്ലി നീ ഘടികാരസൂചി തൻ പിടിയിൽ നിൽക്കുന്നില്ല കാലംപലതുണ്ട് താരങ്ങൾ അവർ നിന്നെ ലാളിച്ചു പലതുംപറഞ്ഞതിൽ ലഹരിയായ് തീർന്നുവോപറയൂ മനോഹരീ സന്ധ്യേപറയൂ മനോഹരീ സന്ധ്യേ
അറിയുന്നു ഞാനിന്നു നിന്റെ വിഷമൂർച്ഛയിൽ പിടയുന്നു എങ്കിലും സന്ധ്യേചിരി മാഞ്ഞു പോയെരെൻ ചുണ്ടിന്റെ കോണിലൊരു പരിഹാസമുദ്ര നീ കാണുംചിരി മാഞ്ഞു പോയെരെൻ ചുണ്ടിന്റെ കോണിലൊരു പരിഹാസമുദ്ര നീ കാണുംഒരു ജീവിതത്തിന്റെ ഒരു സൗഹൃദത്തിന്റെ മൃതി മുദ്ര നീയതിൽ കാണുംനീ തന്നു ജീവിതം സന്ധ്യേ നീ തന്നു മരണവും സന്ധ്യേനീ തന്നെ ഇരുളുന്നു നീ തന്നെ മറയുന്നുനീ തന്നെ നീ തന്നെ സന്ധ്യേ
ഇനിയുള്ള കാലങ്ങൾ ഇതിലേ കടക്കുമ്പോൾഇതു കൂടിയൊന്നോർത്തു പോകുംഎരിയാത്ത സൂര്യനും വിളറാത്ത ചന്ദ്രനുംവിറയാത്ത താരവും വന്നാൽഅലറാത്ത കടൽ മഞ്ഞിൽ ഉറയാത്ത മലകാറ്റിൽഉലയാത്ത മാമരം കണ്ടാൽഅവിടെൻ പരാജയം പണി ചെയ്ത സ്മാരകം നിവരട്ടെ നിൽക്കട്ടെ സന്ധ്യേഅവിടെൻ പരാജയം പണി ചെയ്ത സ്മാരകം നിവരട്ടെ നിൽക്കട്ടെ സന്ധ്യേ
എവിടുന്നു വന്നിത്ര കടുകൈപ്പു വായിലെന്നറിയാതുഴന്നു ഞാൻ നിൽക്കേകരി വീണ മനമാകെ എരിയുന്നു പുകയുന്നുമറയൂ നിശാഗന്ധീ സന്ധ്യേമറയൂ നിശാഗന്ധീ സന്ധ്യേ
ചിറകറ്റ പക്ഷിക്കു ചിറകുമായ് നീയിനി പിറകേ വരൊല്ലേ വരൊല്ലേഅവസാനമവസാന യാത്ര പറഞ്ഞു നീയിനിയും വരൊല്ലേ വരൊല്ലേഅവസാനമവസാന യാത്ര പറഞ്ഞു നീയിനിയും വരൊല്ലേ വരൊല്ലേനീ തന്ന ജീവിതം നീ തന്ന മരണവും നീ കൊണ്ടു പോകുന്നു സന്ധ്യേനീ തന്ന ജീവിതം നീ തന്ന മരണവും നീ കൊണ്ടു പോകുന്നു സന്ധ്യേ
അവസാനമവസാനമവസാനമീ യാത്രഅവസാനമവസാനമല്ലോഅവസാനമവസാനമവസാനമീ യാത്രഅവസാനമവസാനമല്ലോഅവസാനമവസാനമവസാനമീ യാത്രഅവസാനമവസാനമല്ലോ.....
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.