താളം നാദം വെളിച്ചം നിഴൽ നിറമിവയാൽനൃത്തശില്പം രചിക്കുംകാലത്തിൻ കമ്രനാഭീനളിനകലികയിൽവീണ തൂമഞ്ഞു തുള്ളിനാളത്തെ പൊന്നുഷസ്സിൻ തിരുനടയിലിതാകല്പനാപത്മരാഗതാലത്തിൽ കാഴ്ച വെയ്ക്കാൻ കലയുടെകനകത്തേരിലെത്തുന്നു ഞങ്ങൾ
ഉഷമലരികളേ ഉദ്യാനലക്ഷ്മികലേസ്വീകരിക്കൂ ഹൃദയത്തളികയിൽഇദയുപഹാരംഇതിലുണ്ടനന്തകോടിയുഗങ്ങൾ നേടിയ ചൈതന്യംഇതിലുണ്ടവയുടെ സംക്രമസന്ധ്യകൾവിതിർത്ത കൊടിയുടെ സിന്ദൂരം(ഉഷമലരികളേ...)
ഇതിലുണ്ടാദിതരംഗമുയർത്തിയസാഗരസംഗമഗീതംഇതിലുണ്ടിതിലുണ്ടിനിയുണരുന്നമഹാപരിവർത്തന താളം(ഉഷമലരികലേ..)
ഇനിയുണ്ടിവിടെ ജനിച്ചു വളർത്തിയമനുഷ്യത്വത്തിൻ മാധുര്യംഇനി വിരിയുന്ന സഹസ്രാബ്ദങ്ങളിൽഇതൾ വിടർത്തും സൗന്ദര്യം(ഉഷമലരികളേ...)
Lyrics provided for personal reading, singing practice, and educational study.
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.