ഒറ്റപ്പെട്ടും കുറ്റപ്പെട്ടും അഗ്നിക്കുള്ളിൽ തള്ളപ്പെട്ടുംഒറ്റയ്ക്കൊരാൾ യാത്രാ (2)രക്ഷക്കായി ശിക്ഷക്കായി നീതിക്കായി നന്മക്കായിതേരോട്ട തേരില്ലാത്ത രാജാവിന്റെ നാടില്ലാത്ത യോദ്ധാവിന്റെതേരില്ലാതെ പോരാടുന്ന തേരില്ലാതെ നാടോടുന്ന യാത്രാ(ഒറ്റപ്പെട്ടും കുറ്റപ്പെട്ടും)
കണ്ണീരിൻ കായൽക്കരയിൽ തിരയെണ്ണും മകളെക്കാണാൻ ജനകന്റെ യാത്രാഉന്മാദത്തിരകൾ നീന്തി നഗരത്തിൻ വീഥിയിലൂടെ ഉരുകിടും യാത്രാദൂരത്തുള്ള ലക്ഷ്യം തേടിയെത്തും മുൻപ് വീഴില്ലല്ലോമാനത്തുള്ള നക്ഷത്രങ്ങൾ തന്നെത്താനെ വീഴില്ലകരയില്ലിനിയും വെറുതേ വെറുതേതിരയില്ലിനിയും തിരിയേ തിരിയേതടവിൽ കഴിയും വെറുതേ വെറുതേമടിയിൽ വീണിനി ഇനിയും വെറുതേതഴുകിടാം തഴുകിടാം തഴുകിടാംഓ ഓ ഓ (ഒറ്റപ്പെട്ടും കുറ്റപ്പെട്ടും)
കരിനീല കുന്നിന്മുകളിൽ തിര മാറും ചോരക്കനവായി സൂര്യന്റെ യാത്രാആസുരമാം പകലിൻ എതിരേ താമസമാം രാവിനെതിരെ മനുജന്റെ യാത്രാആകാശം കിതയ്ക്കാറില്ല നാഗാസ്ത്രങ്ങൾ നിലക്കാറില്ലധീരന്മാർ മരിക്കാറില്ല തോൽക്കാറില്ല ഈ മണ്ണിൽചിതറിച്ചിതറി മറയും മറയും തിരതല്ലുകയായി തടവിൽ നുരയോഅലറിക്കുതറി കുതികൊള്ളുകയായ് അസുരപ്പടകൾക്കെതിരേ എതിരേഒഴുകിടാം ഒഴുകിടാം ഒഴുകിടാംഓ ഓ ഓ ഓ ഓ ഓ (ഒറ്റപ്പെട്ടും കുറ്റപ്പെട്ടും)
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.