സുഖമാണീ നിലാവ് എന്തു സുഖമാണീ കാറ്റ് (2)
അരികിൽ നീ വരുമ്പോൾ എന്തു രസമാണീ സന്ധ്യ
പൂംചിറകിൽ പറന്നുയരാൻ
കുളിരലയിൽ നനഞ്ഞലിയാൻ അഴകേ.......... (സുഖമാണീ...........സന്ധ്യ)
ഇടവഴിയിൽ നാമാദ്യം കണ്ടപ്പോൾ
കുസൃതിയുമായ് മറഞ്ഞവളേ.........
ചിരിച്ചുടഞ്ഞൂ നിൻ കരിവളകൾ
വെറുതേ നീ പിണങ്ങി നിന്നു
ആ നിമിഷം പ്രിയ നിമിഷം അഴകേ............ (സുഖമാണീ...........സന്ധ്യ)
ഓർമ്മയിലെ പൂക്കണി കൊതുമ്പ്
പൊൻ തുഴയാൽ തുഴഞ്ഞവളേ.......
എവിടെ നിന്നോ എൻ പ്രിയ- രഹസ്യം
പകുത്തെടുക്കാനണഞ്ഞവളേ.....
എനിക്കു വേണം ഈ കനി മനസ്സ് അഴകേ.........(പല്ലവി)
Lyrics provided for personal reading, singing practice, and educational study.
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.