പൂക്കൾതോറും പുഞ്ചിരിക്കും കൊച്ചു പൂമ്പാറ്റേ - നിന്റെപൂഞ്ചിറകിൻ വർണ്ണമേഴും ആരിതു തന്നൂ?
കൊച്ചു പൂക്കൾ തൻ അഴകിൽ മയങ്ങിയോ - നല്ലപൂമണം പുൽകി മയങ്ങിയോപൂക്കൾ തോറും പാറിടുന്ന കൊച്ചു പൂമ്പാറ്റേപൂമ്പൊടിയും പൂന്തേനും നീ നുകർന്നുവോ? (പൂക്കൾ തോറും...)
മാനത്തെ മഴവില്ലിൻ ഭംഗിയോനൃത്തമാടീടും മയിലിന്റെ പീലിയോഎങ്ങിനെ എങ്ങിനെയീ വർണ്ണജാലങ്ങൾഎങ്ങു നിന്നെങ്ങു നിന്നു നേടി നീയെത്തി? (പൂക്കൾ തോറും ...)
ചാരുതയോലുമീ ചിറകുകൾ - ഒന്നുചാരെ ഞാൻ കണ്ടോട്ടെ ശലഭമേചാരത്തായ് ഒന്നിരിക്കൂ കൊച്ചു പൂമ്പാറ്റേചാരുവാം മേനി ഞാൻ ഒന്നു തൊട്ടോട്ടേ. (പൂക്കൾ തോറും ...)
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.