മന്മഥജ്വരത്തിന് മരുന്നറിയാമോ മാമ്പൂമണമുള്ള കാറ്റേഇല്ലെങ്കിൽ നീയെൻ കാമിനിയോടെന്റെ രാഗ രോഗമൊന്നുണർത്താമോരോഗം രാഗമെന്നുണർത്താമോ(മന്മഥജ്വരത്തിന്)
മാകന്ദ സുന്ദര മലർമഞ്ജരിയിൽ മധുപനണഞ്ഞൂ സഖീ അഴലിൻ മുകിലിൽ മഴവില്ലായ് നീ എന്നു വരും പ്രിയതോഴീ എന്നു വരും പ്രിയതോഴീ(മന്മഥജ്വരത്തിന്)
വാസന്ത ബന്ധുര വനവല്ലരിയിൽ മുകുളമുണർന്നൂ പ്രിയേ മനസ്സിലെ നന്ദനത്തിൽ പുളകം നെയ്യാൻ എന്നു വരും മമ ദേവീഎന്നു വരും മമ ദേവീ(മന്മഥജ്വരത്തിന്)
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.