ഹോ കാറ്റേ നീ കണ്ടോ എൻ ചുണ്ടിൽ ഒരു ചുംബനമുദ്രകടലോളം സ്നേഹം തേടിവന്നൂ എൻ പ്രിയനതു തന്നൂനെഞ്ചിലെ ചൂടിലവനെ ചേർത്തുകിടത്തിക്കഥ പറയുമ്പോൾഒരു കനവിൻ പൊൻചിറകിൽ പറന്നിടും ഞാൻ പൂത്തുമ്പിയായ്...(കാറ്റേ നീ - പ്രിയനതു തന്നൂ)ഇതിലേയൊഴുകും പുഴയിൽ പ്രണയപൂമഴ പെയ്തോ പൈങ്കിളിയേമഴയിൽ നനയാനവനും വരുവിൻ പൂങ്കാറ്റേഅവനെ കുളിരിൽ പൊതിയാൻ സിരയിൽപ്രേത്തിരയായ് നിറയും ഞാൻമടിയിലിരുത്തി മധുരക്കനവുകൾ ചൊല്ലും ഞാൻഎന്നാലും നീയൊരു പൂവായ് മയങ്ങുമീതാരാട്ടിന്നീണം തന്നൂ - നിൻ സ്നേഹം(കാറ്റേ നീ - പ്രിയനതു തന്നൂ)അഴകാൽ വിരിയും അവന്റെ മനസ്സും കളങ്കമില്ലാ കണ്ണുകളുംപണയം വാങ്ങീ പകരം ഹൃദയം നൽകീ ഞാൻഈ കളിവീട്ടിൽ കൂട്ടിനുവരുമോവിരുന്നുകാരാ നീ വരുമോഒരുക്കിവെയ്ക്കാം പ്രിയതരമെല്ലാം നിനയ്ക്കായ് ഞാൻചെന്നങ്ങായ് പോയാലും നീയെന്റെ മാത്രംജീവനിൽ താളം തന്നൂ - നിൻ പ്രേമം(കാറ്റേ നീ - ഞാൻ പൂത്തുമ്പിയായ്)(കാറ്റേ നീ - പ്രിയനതു തന്നൂ)
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.